ചങ്ങനാശേരി: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഇത്തിത്താനം ഏനാചിറ പാലാത്ര റിട്ട. അധ്യാപകന് ഡോ.ജോസിദാസ് പാലാത്രയുടെ മകന് ജിക്സ് ജോസിയാണ് (26) മരിച്ചത്. കഴിഞ്ഞ 25ന് രാത്രി 11ന് കുരിശുംമൂട് ഏനാചിറ റോഡില്‍ ചെത്തിപ്പുഴ ആശുപത്രിക്കു സമീപം വക്കച്ചന്പടിയിലായിരുന്നു അപകടം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് ജിക്സ് മരിച്ചത്. ചങ്ങനാശേരി പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഏനാചിറയിലുള്ള വസതിയില്‍ എത്തിക്കും. സംസ്കാരശുശ്രൂഷകള്‍ നാളെ രാവിലെ പത്തിന് വസതിയില്‍ ആരംഭിച്ച് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയില്‍ .
ഫിസിയോ തെറാപ്പിസ്റ്റായ ജിക്സ് ജോസി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. അമ്മ ജസി തോമസ് (ചങ്ങനാശേരി ക്ലൂണി സീനിയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക) മാടപ്പള്ളി കല്ലറക്കല്‍ കുടുംബാംഗം. ഏകസഹോദരന്: ജെഫ് ജോസി (ബിടെക് എന്‍ജിനിയര്‍).